ചെറുന്നിയൂർ: ചെറുന്നിയൂർ ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റായി എൽ ഡി എഫിന്റെ ശിവകുമാർ ചുമതലയേറ്റു. വാർഡ് 4 കാറാത്തലയിൽ നിന്നും വിജയിച്ചു വന്നതാണ് ശിവകുമാർ. വാർഡ് 6 ദളവാപുരത്ത് നിന്നും വിജയിച്ച എൽ ഡി എഫിന്റെ രജനി അനിലാണ് വൈസ് പ്രസിഡന്റ്.
ആകെ 15 വാർഡുകൾ ഉള്ള ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിൽ എൽ ഡി എഫ് 9, ബിജെപി 4, യു ഡി എഫ് 2 എന്നിങ്ങനെയാണ് കക്ഷിനില


