നെടുമങ്ങാട്: നാലാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സ്വകാര്യ സ്കൂൾ ഡയറക്ടർക്ക് 12 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. നെടുമങ്ങാട് പോക്സോ അതിവേഗ കോടതി ജഡ്ജി സുധീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. നെടുമങ്ങാട് ആനാട് ചന്ദ്രമംഗലം ഷെറിൻ ഭവനിൽ ഡോ. എം.ആർ. യശോധരനെയാണ് ശിക്ഷിച്ചത്. ഇയാൾ നടത്തുന്ന സ്കൂളിൽ നാലാം ക്ലാസിൽ പഠിച്ചിരുന്ന പത്തുവയസുകാരിയെയാണ് പീഡിപ്പിച്ചത്.
കുട്ടി വിവരം അമ്മയോട് പറഞ്ഞു. തുടർന്ന് പിതാവ് വലിയമല പൊലീസിൽ പരാതി നൽകി. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സരിത ഷൗക്കത്തലി ഹാജരായി. വലിയമല പൊലീസ് റെജിസ്റ്റർ ചെയ് കേസിൽ എസ്.എച്ച്.ഒ രഞ്ജിത്ത് ജെ.ആർ അന്വേഷണം നടത്തി രേഖകൾ ഹാജരാക്കി. പ്രതി മുമ്പും പോക്സോ കേസിൽ പ്രതിയായിട്ടുണ്ട്.


