അഞ്ചുതെങ്ങിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി .
അഞ്ചുതെങ്ങ് നേടുങ്ങണ്ട നളിനി ഭവനിൽ ഋഷികയെയാണ് വീടിനുള്ളിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കടയ്ക്കാവൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ഋഷിക.
വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.
അമ്മ ശാലിനി.അഞ്ചുതെങ്ങ് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.


