പുല്ലമ്പാറ: പുല്ലമ്പാറ ഗ്രാമപഞ്ചായത്തിൽ യു ഡി എഫ് ഭരണം. മൂന്നാം വാർഡ് പേരുമലയിൽ നിന്നും വിജയിച്ച ജയകുമാരി എസ് പ്രസിഡന്റ് ആയി ചുമതലയേറ്റു.നാലാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച ബി.ശ്രീകണ്ഠൻ നായർ ആണ് വൈസ് പ്രസിഡന്റ്.
സിപിഎം സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്രനായി മത്സരിച്ചു ജയിച്ച മുത്തിപ്പാറ ബി.ശ്രീകണ്ഠൻ നായർ കോൺഗ്രസിനു പിന്തുണ നൽകി. ഇതോടെ പുല്ലമ്പാറ ഗ്രാമപ്പഞ്ചായത്ത് യുഡിഎഫ് ഭരിക്കും. സിപിഎം സ്ഥാനാർഥിത്വം റദ്ദാക്കിയതിൽ പ്രതിഷേധിച്ചാണ് ബി.ശ്രീകണ്ഠൻ നായർ സ്വതന്ത്രനായി മത്സരിച്ചത്.
പുല്ലമ്പാറ ഗ്രാമപ്പഞ്ചായത്തിൽ നിലവിൽ സിപിഎം-7, കോൺഗ്രസ്-7, ബിജെപി-1, സ്വതന്ത്രൻ-1 എന്നതാണ് കക്ഷിനില


