ആനാട്: ആനാട് ഗ്രാമ പഞ്ചായത്തിൽ എൽ ഡി എഫ് ഭരണം. വാർഡ് 3 കല്ലിയോട് നിന്നും വിജയിച്ച പ്രീജകുമാരി പ്രസിഡന്റായി ചുമതലയേറ്റു. വൈസ് പ്രസിഡന്റ് ആയി പതിനെട്ടാം വാർഡ് വേങ്കവിളയിൽ നിന്നും വിജയിച്ച സജി വേങ്കവിള തെരഞ്ഞെടുക്കപ്പെട്ടു.
ആകെ 20 വാർഡുകൾ ഉള്ള ഗ്രാമപഞ്ചായത്തിൽ എൽ ഡി എഫ് 11 , യു ഡി എഫ് 6 , ബിജെപി 2, സ്വതന്ത്ര 1 എന്നിങ്ങനെയാണ് കക്ഷിനില


