കിളിമാനൂർ ഗ്രാമപഞ്ചായത്ത് ജനുവരി മൂന്നാം തീയതി സംഘടിപ്പിച്ചിരിക്കുന്ന വിജ്ഞാനകേരളം പരിപാടിയിൽ യാതൊരു മാനദണ്ഡവും പാലിച്ചില്ല എന്ന് ആരോപിച്ച് യുഡിഎഫ് മെമ്പർമാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.
പഞ്ചായത്ത് ഫണ്ട് കമ്മറ്റിയുടെ തീരുമാനം ഇല്ലാതെ ദുരുപയോഗം ചെയ്യാൻ ശ്രമിച്ചു ആരോപിച്ചായിരുന്നു പ്രതിഷേധം.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബൻഷ ബഷീർ , എസ് സുധീറൂദ്ധീൻ , ബീന വേണുഗോപാൽ, കെ ഗിരിജി, എസ് രാധാമണി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ഉപരോധം


