കവലയൂരിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ കാർ ഇടിച്ച് അപകടം

Attingal vartha_20260101_220755_0000

കടയ്ക്കാവൂർ:  കവലയൂരിൽ വാഹനാപകടം. നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ കാർ ഇടിച്ചു.ഇന്ന് വൈകുന്നേരം മണനാക്കിനും കവലയൂരിനും മധ്യേ അപ്പൂപ്പൻ കാവിനടുത്ത് ആണ് അപകടം നടന്നത്.

വർക്കല ഭാഗത്ത് നിന്നും വന്ന കിയ കാർ നിയന്ത്രണം വിട്ട് റോഡിന് സമീപത്തായി പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ നിരങ്ങി ഓടയിലേക്ക് വീണു. വാഹനം പാർക്ക് ചെയ്ത ശേഷം ഓട്ടോ ഡ്രൈവർ എതിർവശത്തെ വീട്ടിലേക്ക് പോയി തിരികെ വാഹനത്തിന് അടുത്തേക്ക് വരുമ്പോഴായിരുന്നു സെക്കൻഡുകളുടെ വ്യത്യാസത്തിൽ കാർ ഓട്ടോയെ ഇടിച്ചുതെറിപ്പിച്ചത്.

കാറിന്റെ മുൻവശം വീൽ ഉൾപ്പെടെപൂർണ്ണമായും തകർന്നു. വർക്കല സ്വദേശികളായ രണ്ടുപേരാണ് കാറിൽ ഉണ്ടായിരുന്നത്.ആർക്കും ഗുരുതര പരിക്കില്ല.കടയ്ക്കാവൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!