തിരുവനന്തപുരം : വിലാസിനി സ്മാരക സമിതിയുടെ ഇക്കൊല്ലത്തെ നോവൽ പുരസ്കാരം സലിൻ മാങ്കുഴിയുടെ ‘ആനന്ദലീല’യ്ക്ക് ലഭിച്ചു.30,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. ഡോ. കവടിയാർ രാമചന്ദ്രൻ ചെയർമാനും ഡോ. സാബു കേട്ടുക്കൽ, ശശികുമാർ സിതാര എന്നിവർ അംഗങ്ങളും കെ. പി. സായ് രാജ് കൺവീനറുമായ ജൂറിയാണ് പുരസ്കാര നിർണ്ണയം നടത്തിയത്.
ജനുവരി 4 ന് വൈകിട്ട് 4 ന് തിരുവനന്തപുരം കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര പ്രവർത്തകനും സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാനുമായ മധുപാൽ അവാർഡ് സമ്മാനിക്കുമെന്ന് സമിതി ജനറൽ കൺവീനർ കെ. പി. സായ് രാജ്, ഓർഗനൈസിംഗ്കമ്മിറ്റി ചെയർമാൻ അഡ്വ.എസ്.കെ. സുരേഷ് എന്നിവർ അറിയിച്ചു. കുമാരനാശാൻ,പ്രേംനസീർ എന്നീ പ്രതിഭകളുടെ ജീവിതത്തിലെ അവസാനഘട്ടത്തെ അസാധാരണമായ രചനാ വൈഭവത്തോടെ വിളക്കിചേർത്ത ‘ആനന്ദലീല’
മാതൃഭൂമി ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്.


