വർക്കല: ഇടവ ജനതാമുക്ക് റെയിൽവേ ഗേറ്റിന് സമീപം പുരുഷനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം നടന്നത്.
തിരുവനന്തപുരം–നിസാമുദ്ദീൻ എക്സ്പ്രസാണ് ഇയാളെ ഇടിച്ചത്. അപകടത്തിൽ സംഭവ സ്ഥലത്തുതന്നെ മരണം സംഭവിച്ചതായി വിവരം.
മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.


