ആറ്റിങ്ങൽ : മുൻവൈരാഗ്യം മൂലം യുവാവിനെ മാരകമായി വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ പൊയ്ക്കമുക്ക് കവിത ഭവനിൽ വിപിൻ ആണ് പിടിയിലായത്. 2026 ജനുവരി ഒന്നിന് ആറ്റിങ്ങൽ പാറയടി പ്രദേശത്താണ് സംഭവം നടന്നത്. അനീഷ് എന്ന യുവാവിനാണ് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്.
അനീഷിന്റെ സഹോദരനെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
ആറ്റിങ്ങൽ ഡിവൈ.എസ്.പി.യുടെ നിർദേശപ്രകാരം, എസ്.എച്ച്.ഒ. അജയൻ ജെ യുടെ നേതൃത്വത്തിൽ എസ്.ഐ. മാരായ ജിഷ്ണു, സിതാര മോഹൻ, എസ് സി പി ഓ മാരായ അരുണ്‍കുമാർ, സജിത് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയായ വിപിൻ മുൻപും സമാന രീതിയിലുള്ള ആക്രമണ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.


