വർക്കല: ഇടവ ജനതാമുക്ക് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. ഇടവ ജനതാമുക്ക് ദീപം വീട്ടിൽ അരുൺ (45) ആണ് മരണപ്പെട്ടത്.
ഇന്ന് രാവിലെ അഞ്ചര മണിയോടെയാണ് സംഭവം. തിരുവനന്തപുരം നിസാമുദ്ദീൻ എക്സ്പ്രസ് ആണ് തട്ടിയത്.
പ്രവാസിയായിരുന്ന അരുൺ രണ്ടുവർഷമായി നാട്ടിലുണ്ട്. രാവിലെ സ്ഥിരമായി പ്രഭാത സവാരിക്ക് പോകാറുള്ളതായി പറയുന്നു. വിവാഹിതനാണ്. ഒരു മകളുണ്ട്.


