ആറ്റിങ്ങലിൽ മിനിലോറിയുടെ പുറകിൽ ഓട്ടോറിക്ഷ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

Attingal vartha_20260107_185917_0000

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ മിനിലോറിയുടെ പുറകിൽ ഓട്ടോറിക്ഷ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. കൊല്ലം ഉമയനല്ലൂർ ഷിബിൻ മൻസിലിൽ ഷാജഹാനാണ് പരിക്കേറ്റത്.

ഇന്ന് ഉച്ചയ്ക്ക് രണ്ടേകാലോടെ ആറ്റിങ്ങൽ എൽ.ഐ.സി ഓഫീസിന് സമീപമാണ് സംഭവം.റോഡ് വശത്ത് നിർത്തി ഇട്ടിരുന്ന മിനി ലോറിയിലേക്ക് മീൻ കയറ്റി വന്ന ഓട്ടോ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോ ഡ്രൈവർ വാഹനത്തിൽ കുരുങ്ങിയ നിലയിലായിരുന്നു.

 ഓട്ടോയിൽ പുറകിലിരുന്ന സ്ത്രീയ്ക്കും പരിക്കേറ്റു.ഡ്രൈവറെ പുറത്തെടുക്കാൻ കഴിയാത്തതിനാൽ നാട്ടുകാർ ആറ്റിങ്ങൽ ഫയർ ആൻഡ് റസ്ക്യൂ സേനയെ അറിയിച്ചു.ഉടനെ സേന എത്തി ഹൈഡ്രോളിക് സ്പ്രഡർ,കട്ടർ എന്നിവ ഉപയോഗിച്ച് ശ്രമപ്പെട്ട് ഓട്ടോയുടെ മുൻഭാഗം മുറിച്ച് മാറ്റി ആളിനെ പുറത്തെടുത്ത് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു.

പാർസൽ സാധനം ഇറക്കിയ ശേഷം മിനി ലോറി റോഡ് വശത്ത് ഒതുക്കി ഡ്രൈവർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ നിയന്ത്രണം വിട്ട് വന്ന ഓട്ടോറിക്ഷ ലോറിയുടെ പുറകിൽ ഇടിക്കുകയായിരുന്നു. ഓട്ടോ റിക്ഷ പൂർണമായും തകർന്ന നിലയിലാണ്. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!