കേരള ലീഗൽ സർവ്വീസ് അതോറ്റിയുടെ പാരാ ലീഗൽ വോളണ്ടിയർ സംസ്ഥാന പുരസ്കാരം വെഞ്ഞാറമൂട് നാഗരുകുഴി സ്വദേശിനി താഹിറ ഐ ക്ക്. കേരള ഹൈക്കോടതിയിൽ നടന്ന കെൽസ സംസ്ഥാന കോൺഫെറൻസിൽ താഹിറയ്ക്ക് പാരാ ലീഗൽ വോളണ്ടിയർ പുരസ്കാരം ലഭിച്ചു. ബഹുമാനപ്പെട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജംദാർ ആണ് അവാർഡ് സമ്മാനിച്ചത്.
കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിയാണ് തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിലെ 2025ലെ മികച്ച പ്രവർത്തനങ്ങൾ വിലയിരുത്തി പുരസ്കാരത്തിന് താഹിറയെ തിരഞ്ഞെടുത്തത്.
തണ്ണിക്കോണത്ത് എസ്സി നിവാസികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി നടത്തിയ ഇടപെടലുകളും പുനരുദ്ധാരണ പ്രവർത്തനങ്ങളും.
ദുബായിൽ തെരുവിൽ അലഞ്ഞുനടന്നിരുന്ന ആറ്റിങ്ങൽ സ്വദേശിയായ ഒരു യുവാവിനെ കണ്ടെത്തി, 5 മാസം ചികിത്സ നൽകി കുടുംബത്തിനൊപ്പം തിരിച്ചെത്തിക്കുന്നതിന് നൽകിയ നിർണായക പിന്തുണ.
മദ്യ ലഹരിയിലേക്ക് വഴുതിപ്പോയ പലരെയും ഡി-അഡിക്ഷൻ ചികിത്സയിലേക്ക് എത്തിച്ച് ജീവിതം മാറ്റാൻ നൽകിയ സഹായം.വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും നിയമ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചത്.
മാനസിക വിഷമതകൾ അനുഭവിക്കുന്ന വ്യക്തികളുടെ ചികിത്സാ സഹായത്തിൽ സജീവമായി പങ്കാളിയായത്. എന്നിവയെല്ലാം പുരസ്കാര നേട്ടത്തിന് അർഹയാക്കി.
സാമൂഹ്യമേഖലയിലെ മനുഷ്യസേവനവും നീതിയിലേക്കുള്ള മാർഗനിർദ്ദേശവും ഒരുമിച്ച് കൈകാര്യം ചെയ്യുന്ന താഹിറയുടെ പ്രവർത്തനങ്ങൾ സമൂഹമദ്ധ്യേ വ്യാപകമായി പ്രശംസിക്കപ്പെട്ടിരിന്നു.
കെൽസ തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സീനിയർ സിവിൽ ജഡ്ജ് എസ് ഷംനാദ്, ചെയർപേഴ്സൺ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്‌ജ് നസീറ എസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ തിരുവനന്തപുരത്തെമികച്ച ജില്ലാ അവാർഡിന് അർഹരാക്കിയിരുന്നു. സുപ്രീം കോടതിയിൽ നടന്ന നാഷണൽ കോൺഫറൻസിലും പങ്കെടുത്തു.
എസ്.ഇക്ബാൽ, റാഹിയാനത്തു ബീവി എന്നിവരുടെ മകളും.വെഞ്ഞാറമൂട് നാഗരുകുഴി നിലാവിൽ എ സക്കീറിന്റെ ഭാര്യയുമാണ്. മക്കൾ തൻസീന, അൻസീന


