അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിലെ എ എസ് ഐ ആയിരുന്ന കെ ഷിബു മോനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്റ്റേഷൻ പിആർഒ കൂടിയായ ഇദ്ദേഹം രണ്ടര വർഷമായി സ്റ്റേഷനിൽ ജോലി ചെയ്തു വരികയാണ്. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.വർക്കല ഇലകമൺ പഞ്ചായത്തിലെ ഹരിഹരപുരം എന്ന സ്ഥലത്താണ് ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്നത്. ഭാര്യയും രണ്ട് മക്കളുമുണ്ട്. മരണകാരണം വ്യക്തമല്ല.


