ദേശീയ പാതയിൽ കടുവയിൽ പള്ളിക്ക് സമീപം കാറുകളും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ പത്തു മണി കഴിഞ്ഞാണ് സംഭവം.
കല്ലമ്പലം ഭാഗത്തേക്ക് പോയ ആൾട്ടോ കാർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ വന്ന വാഗൻ ആർ കാറിലും ഓട്ടോയിലും ഇടിച്ചാണ് അപകടം സംഭവിച്ചതെന്ന് നാട്ടുകാർ പറയുന്നു.
അപകടത്തിൽ ആൾട്ടോ കാർ കറങ്ങി തിരിയുകയും വാഗൻ ആർ കാറിന്റെ പിൻ ഭാഗം റോഡ് വശത്തെ ഓടയിലേക്ക് ഇടിച്ചിറങ്ങുകയും ചെയ്തു. ഓട്ടോയുടെയും മുൻ ഭാഗം ഭാഗികമായി തകർന്നു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലമ്പലം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.


