വഴി വെട്ടി വാക്കുപാലിച്ച് ആറ്റിങ്ങൽ നഗരസഭാ കൗൺസിലർ

Attingal vartha_20260110_133605_0000

ആറ്റിങ്ങൽ : നഗരസഭ കുഴിമുക്ക് 28-ാം വാർഡിലെ വാരണക്കോട് പ്രദേശത്തെ 10 കുടുംബങ്ങൾക്ക് കൗൺസിലർ എം.ആർ. രമ്യയുടെ നേതൃത്വത്തിൽ വഴിവെട്ടി പുതിയ റോഡ് നിർമ്മിച്ചു നൽകി.

കുട്ടികളും വൃദ്ധരുമടക്കം അമ്പതോളം പേരായിരുന്നു നാളിതുവരെ യാത്രാക്ലേശം അനുഭവിച്ചിരുന്നത്.മൂന്നര പതിറ്റാണ്ടായി ഇവിടെ നടവഴിയുണ്ടായിരുന്നെങ്കിലും കാട്ടുപന്നിയുടെയും തെരുവു നായ്ക്കളുടെയും ശല്യം കാരണം ഇവിടം സഞ്ചാരയോഗ്യമല്ലാതായി മാറി.

മുൻ കൗൺസിലറുടെയും നാട്ടുകാരുടെയും സഹകരണത്തോടെ 3 മീറ്റർ വീതിയിൽ അര കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നിർമ്മിക്കാൻ സാധിച്ചു.

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഇതോടെ യാഥാർത്ഥ്യമായി മാറിയത്.
കൂടാതെ റോഡ് നഗരസഭാ ആസ്ഥിയിലേക്ക് ഉൾപ്പെടുത്തി വഴിവിളക്കു ഉൾപ്പെടെയുള്ള തുടർ വികസന പ്രവർത്തനങ്ങൾ നടത്തുമെന്ന് ചെയർമാൻ എം.പ്രദീപ് ഉറപ്പ് നൽകിയതായും കൗൺസിലർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!