ആറ്റിങ്ങൽ : ആലംകോട് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. സ്കൂളിലെ എട്ടാം ക്ലാസിലെ ഗണിത അധ്യാപകൻ കൊട്ടാരക്കര സ്വദേശി ഗണേഷ് കുമാർ (44) നെയാണ് നഗരൂർ പോലീസ് അറസ്റ്റ് ചെയ്തത്. ചൈൽഡ് ലൈൻ സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് വിദ്യാർത്ഥിനി അധ്യാപകനെ കുറിച്ച് വിവരങ്ങൾ പുറത്ത് വിട്ടത്. തുടർന്ന് ചൈൽഡ് ലൈനിന്റെ ഇടപെടലിൽ പോലീസ് കേസ് എടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


