കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ എൽഡി എഫ് അംഗത്തെ പിന്തുണച്ച് ബിജെപി അംഗം. രണ്ട് അംഗങ്ങൾ ഉണ്ടായിരുന്ന യുഡിഎഫിനായിരുന്നു മേൽക്കൈ. യുഡിഎഫ് രണ്ട് എൽഡിഎഫ് ഒന്ന് ബിജെപി ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില.
എന്നാൽ വോട്ടെടുപ്പിൽ ബിജെപി എൽഡിഎഫിന് വോട്ട് ചെയ്യുകയും എൽഡിഎഫിന് രണ്ട് അംഗങ്ങളാവുകയും ചെയ്തു. യുഡിഎഫിനും എൽഡിഎഫിനും അംഗങ്ങൾ രണ്ട് വീതമായി. തുടർന്ന് നടന്ന നറുക്കെടുപ്പിൽ എൽഡിഎഫ് വിജയിച്ചു. എൽഡിഎഫിലെ ശ്രീലതയാണ് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ.


