നാവായിക്കുളത്ത് ഭാര്യയെ തലയ്ക്കടിച്ചുവീഴ്ത്തിയ ശേഷം ഭർത്താവ് മണ്ണെണ്ണ ഒഴിച്ച്‌ കത്തിച്ചു.

Attingal vartha_20260113_141855_0000

നാവായിക്കുളത്ത് ഭാര്യയെ തലയ്ക്കടിച്ചുവീഴ്ത്തിയ ശേഷം ഭർത്താവ് മണ്ണെണ്ണ ഒഴിച്ച്‌ കത്തിച്ചു. കയ്‌പ്പോത്തുകോണം ലക്ഷ്മിനിവാസില്‍ ബിനുവാണ് ഭാര്യയോട് കൊടും ക്രൂരത കാണിച്ചത്.

ഗുരുതരമായി പരിക്കേറ്റ മുനീശ്വരി(40)യെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തിന് ശേഷം കടന്നുകളഞ്ഞ ബിനുവിനായി കല്ലമ്പലം പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ അക്രമം നാവായിക്കുളത്ത് ഉണ്ടായത്. കുടുംബ പ്രശ്‌നങ്ങളാണ് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!