പാലിയേറ്റീവ് ദിനത്തിൽ 30 രോഗികൾക്ക് സമ്മാനവുമായി ‘സൗഹൃദ’ സാന്ത്വന പരിചരണ സംഘം.

Attingal vartha_20260115_133201_0000

കല്ലമ്പലം : സംസ്ഥാന പാലിയേറ്റീവ് ദിനത്തിൽ ‘സാർവത്രിക പാലിയേറ്റീവ് പരിചരണം അയല്പക്ക കൂട്ടായ്മയിലൂടെ’ എന്ന ആശയം യാഥാർഥ്യമാക്കി കടുവയിൽ ‘സൗഹൃദ’ പാലിയേറ്റീവ് കെയർ യൂണിറ്റിലെ സന്നദ്ധ പ്രവർത്തകർ നടത്തിയ ഗൃഹസന്ദർശനം മാതൃകാപരമായി.

പാലിയേറ്റീവ് സന്നദ്ധ പ്രവർത്തകർ പ്രദേശത്തെ 30 കുടപ്പുരോഗികളുടെ വീടുകൾ സന്ദർശിച്ചു രോഗികൾക്ക് വസ്ത്രം, ശുചീകരണ സാമഗ്രികൾ, ഭക്ഷക്കിറ്റുകൾ, പഴവർഗ കിറ്റുകൾ എന്നിവ അടങ്ങിയ സമ്മാനം വിതരണം ചെയ്തു. തുടർന്ന് മണമ്പൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി അവിടത്തെ രോഗികൾക്ക് കഞ്ഞി വിതരണവും നിർധനരായ വൃക്ക രോഗികൾക്ക് ഡയലൈസർ സെറ്റും, പലവ്യഞ്ജന കിറ്റും വിതരണം ചെയ്തു.

സൗഹൃദ പാലിയേറ്റീവ് കെയർ യൂണിറ്റ് നാല് വർഷം പിന്നിടുന്ന ഈ സാഹചര്യത്തിൽ അവരുടെ മേഖലയിൽ 520 ഹോം കെയർ വിസിറ്റുകൾ പൂർത്തിയാക്കിയതായി പാലിയേറ്റീവ് സെക്രട്ടറി ഖാലിദ് പനവിള അറിയിച്ചു.

ഓക്സിജൻ കോൺസെൻട്രേറ്റർ, ബൈപാപ് മെഷീൻ, സക്ഷൻ അപാരറ്റസ്, എയർ ബെഡ്, വീൽ ചെയർ, ബെഡ്, നെബുലൈസർ എന്നീ ഉപകരണങ്ങളും അവശ്യം മരുന്നുകളും പ്രദേശത്തെ അർഹരായ രോഗികൾക്ക് തികച്ചും സൗജന്യമായി നൽകിവരുന്നു.

മണമ്പൂർ ആശുപത്രിയിൽ വെച്ചു നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ജി. കുഞ്ഞുമോൾ, ആശുപത്രി മെഡിക്കൽ ഓഫീസർ ഡോക്ടർ രാമകൃഷ്ണബാബു, സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി ഖാലിദ് പനവിള, വൈസ് പ്രസിഡന്റ്‌ അറഫ റാഫി, ജോയിന്റ് സെക്രട്ടറി സോമശേഖരൻ നായർ, എക്സിക്യൂട്ടീവ് അംഗങ്ങളായ സുനിൽ കുമാർ, സതികുമാർ, വിഷ്ണു ഭട്ടത്തിരി, ഹസീന നജീം, ലിജി സജീവ്, ഹസീന എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!