
ആറ്റിങ്ങൽ : കലോത്സവങ്ങളിൽ മിന്നുന്ന പ്രകടനവുമായി അക്ഷിത് വീണ്ടും താരമായി. 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായ രണ്ടാം തവണയും എ.ഗ്രേഡ് കരസ്ഥമാക്കി അക്ഷിത്.
കൊടുവഴന്നൂർ സ്വദേശി, സർവ്വകലാശാല ജീവനക്കാരനായ നിതിൻ നാഗേഷിൻ്റെ പരിശീലനത്തിലാണ് ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ അക്ഷിത്ത് നേട്ടം കൈവരിച്ചത്.
ഇനിവരുന്ന തലമുറയുടെ ജീവിത ചിത്രങ്ങളാണ് അക്ഷിത്ത് വേദിയിൽ രസകരമായി അവതരിപ്പിച്ചത്. നമ്മുടെ നിത്യ ജീവിതത്തിലെ പാശ്ചാത്യ സംസ്ക്കാരത്തിൻ്റെ കടന്നു വരവും വിവാഹ ചടങ്ങുകളിലെ എ.ഐയുടെ സാനിധ്യവും വേദിയെ ശ്രദ്ധേയമാക്കി.വർഷങ്ങളായി നിതിൻ നാഗേഷിൻ്റെ കീഴിൽ യന്ത്രസംസ്കാരത്തിൻ്റെ വേറിട്ട ആശയങ്ങൾ അവതരിപ്പിച്ച് അക്ഷിത് കലോൽസവ വേദികളിൽ കൈയ്യടി നേടുന്നുണ്ട്.


