
നാവായിക്കുളത്തിന് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 വിദ്യാർത്ഥികൾക്ക് പരിക്ക്. തൃശൂർ കൊടകര സൗഹൃദ കോളേജിൽ നിന്നും വിഴിഞ്ഞത്തേക്ക് പഠനയാത്രയ്ക്ക് എത്തിയ എം.ബി.എ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്.
ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ 47 പേരാണ് ബസ്സിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
തൃശൂർ സ്വദേശികളായ വിദ്യാർത്ഥി ക്രിസ്റ്റോ പോൾ, അസിസ്റ്റന്റ് പ്രൊഫസർ നോയൽ വിൽസൺ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ബസ് ഡ്രൈവർക്ക് നിസ്സാര പരിക്കുകളാണുള്ളതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.


