
ആറ്റിങ്ങൽ : വള്ളുവനാടിന്റെ സാഹിത്യാകാരി രാജലക്ഷ്മിയുടെ പേരിൽ ജന്മനാട്ടിലെ അനുസ്മരണ സമിതി ഏർപ്പെടുത്തിയ രാജലക്ഷ്മി സാഹിത്യ പുരസ്കാരത്തിന് രാധാകൃഷ്ണൻ കുന്നുംപുറം തെരഞ്ഞെടുക്കപ്പെട്ടു.
ജനുവരി 18 ന് 3 മണിക്ക് ചെർപ്പുളശ്ശേരി കാവുവട്ടം ശാരദാമ്പ ഓഡിറ്റോറിയത്തിൽ നടക്കുന്ന സാഹിത്യ സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് പ്രസിഡൻ്റ് ടി.പി.ഹരിദാസൻ, സെക്രട്ടറി ബിജുമോൻ പന്തിരുകുലം, കൺവീനർ ഡോ.കെ അജിത് മാരായമംഗലം എന്നിവർ അറിയിച്ചു


