അരനൂറ്റാണ്ട് മുൻപുള്ള പ്രേംനസീറിൻ്റെ ചിത്രങ്ങളുമായി സംഗീത ആൽബം പുറത്തിറങ്ങി.

Attingal vartha_20260117_132910_0000

പ്രേംനസീറിന് പത്മഭൂഷൻ ലഭിച്ചപ്പോൾ ചിറയിൻകീഴ് പൗരാവലി സംഘടിപ്പിച്ച അനുമോദനചടങ്ങിന്റെ ഭാഗമായി പുറത്തിറക്കിയ സ്മരണിക സംഗീത ആൽബമായി പുറത്തിറങ്ങി.

1983 ഏപ്രിൽ 20 ന് ചിറയിൻകീഴ് ശാർക്കര മൈതാനത്ത് നൽകിയ സ്വീകരണത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയുടെ എഡിറ്റർ ഗാനരചയിതാവ് ചിറയിൻകീഴ് രാമകൃഷ്ണൻ നായരാണ്. അപൂർവചിത്രങ്ങളുടെ സമാഹാരമായ ഈ ആൽബം നിത്യഹരിതനായകന്റെ മുപ്പത്തിയേഴാം ചരമവാർഷികത്തോടനുബന്ധിച്ചാണ് ആരാധകർ പ്രേംനസീർസ്മൃതി എന്ന പേരിൽ ആൽബമാക്കിയത്.

മലയാളികളുടെ എക്കാലത്തെയും പ്രിയതാരത്തിൻ്റെ അര നൂറ്റാണ്ടുകൾക്കപ്പുറമുള്ള ജീവിതമുഹൂർത്തങ്ങളുടെ നിരവധിചിത്രങ്ങൾ ഇതിലുണ്ട്. ആൽബത്തിൻ്റെ നിർമ്മാണവും ആലാപനവും കെ.രാജേന്ദ്രനാണ്.
രാധാകൃഷ്ണൻ കുന്നുംപുറം ഗാനരചനയും കേരളപുരം ശ്രീകുമാർ സംഗീതവും നിർവ്വഹിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!