
ദേശീയപാതയിൽ കടമ്പാട്ടുകോണത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. കാറിൽ ഉണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാർ പൂർണ്ണമായും കത്തിനശിച്ചു. തിരുവനന്തപുരത്തു പോയി തിരികെ ഊന്നിൻമൂട്ടിലേക്ക് പോകുകയായിരുന്ന ക്വാളിസ് കാറാണ് അപകടത്തിൽപ്പെട്ടത്.
കാറിലുണ്ടായിരുന്ന സ്ത്രീകൾ ഉൾപ്പെടെ നാലുപേരും സുരക്ഷിതരാണ്. ബോണറ്റിൽ നിന്ന് പുക ഉയർന്നതോടെ ഡ്രൈവർ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയിരുന്നു.ഡ്രൈവറുടെ സമയോചിതമായ ഇടപെടലുകൊണ്ട് വൻ അപകടം ഒഴിവാക്കുകയായിരുന്നു. നാവായികുളത്തുനിന്നുള്ള ഫയർഫോഴ്സ് സംഘമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്


