
ഗുണനിലവാരവും ആധുനിക ഡിസൈനും ഒരുമിച്ചുള്ള ഫർണിച്ചർ വിപ്ലവത്തിന് തുടക്കമിടുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ.
ആറ്റിങ്ങൽ: ആധുനിക ഫർണിച്ചറും ഇന്റീരിയർ ഡിസൈൻ സേവനങ്ങളും ഒരുമിച്ച് ഒരുക്കുന്ന പ്രമുഖ ബ്രാൻഡായ മ്യൂബൽ ഗ്രാൻഡിന്റെ പുതിയ ഷോറൂം ആറ്റിങ്ങലിൽ ജനുവരി 19നു രാവിലെ 11 മണിക്ക് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടും.
പ്രശസ്ത സിനിമ താരം ഗിന്നസ് പക്രു (അജയ് കുമാർ) ഉദ്ഘാടകനായെത്തുന്ന ചടങ്ങിൽ അടൂർ പ്രകാശ് എംപി, ഒ.എസ്. അംബിക എംഎൽഎ, മുനിസിപ്പൽ ചെയർമാൻ എം. പ്രദീപ്, ശ്രീപാദം ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ തോട്ടയ്ക്കാട് ശശി, കൗൺസിലർ ബിനു ജി.എസ്, കെ വി വി ഇ എസ് പ്രസിഡന്റ് പൂജ ഇഖ്ബാൽ, ആറ്റിങ്ങൽ ഡി വൈ എസ് പി മഞ്ജു ലാൽ എന്നിവർ മുഖ്യാതിഥികളായിരിക്കും.

ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ ഷോറൂമിൽ ഫർണിച്ചർ ആൻഡ് ഇന്റീരിയർ ലഭ്യമാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും സമ്മാന പദ്ധതികളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ഭാഗ്യശാലികൾക്ക് സ്‌കൂട്ടർ ഉൾപ്പെടെയുള്ള സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ലഭിക്കും. കൂടാതെ മ്യൂബൽ ഫർണിച്ചറിന്റെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് ഫോളോ ചെയ്തവരിൽ ഒരാൾക്ക് സ്കൂട്ടർ ഗിവ് എവേ ആയി കിട്ടാനും അവസരമുണ്ട്.
ഉദ്ഘാടന ഓഫറിന്റെ ഭാഗമായി 1500 രൂപ മൂല്യമുള്ള ഗിഫ്റ്റ് വൗച്ചറും ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നുണ്ട് (മിനിമം പർച്ചേസ് 5999രൂപ).
ഉദ്ഘാടന ദിനത്തിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 മണിവരെ രണ്ട് മണിക്കൂർ മാത്രം നീണ്ടുനിൽക്കുന്ന പ്രത്യേക ഓഫറുകളിൽ അലമാര, കട്ടിൽ, ബെഡ്‌റൂം സെറ്റ്, ഡൈനിംഗ് സെറ്റ്, മാട്രസ്, സോഫ തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.
ആദ്യം എത്തുന്ന 10 പേർക്ക് വീതം 3900 രൂപയ്ക്ക് മെത്തകൾ, , 5900 രൂപയ്ക്ക് അലമാര, 6900 രൂപയ്ക്ക് സോഫ സെറ്റുകൾ എന്നിവ ലഭിക്കും. കൂടാതെ സോഫയ്‌ക്കൊപ്പം ടീപോയും കട്ടിലിനൊപ്പം ബെഡ് സൈഡ് ബോക്സും സൗജന്യമായി നൽകുന്ന പദ്ധതിയും ഒരുക്കിയിട്ടുണ്ട്.
18900 രൂപ മുതൽ ബെഡ്‌റൂം സെറ്റുകൾ, 5900 മുതൽ ഡൈനിംഗ് സെറ്റുകൾ എന്നിങ്ങനെ അത്ഭുതപെടുത്തുന്ന വിലയും ഓഫറുമാണ് ഒരുക്കിയിട്ടുള്ളത്.

മാത്രമല്ല, ഉദ്ഘാടന ദിനത്തിൽ എത്തുന്ന ഉപഭോക്താക്കൾക്ക് എക്സ്ക്ലൂസീവ് സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ലഭ്യമാക്കുന്ന സമ്മാന പദ്ധതികളും സംഘടിപ്പിച്ചിട്ടുണ്ട്.
ഇ എം ഐ സൗകര്യവും ലഭ്യമാണ്. ബജാജ് ഫിൻസെർവ്, എച്ച് ഡി ബി ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ സഹായത്തോടെ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ഫർണിച്ചർ സ്വന്തമാക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഗുണമേന്മയും ആധുനിക ഡിസൈനും ഒരുമിച്ച് ഒരുക്കുന്ന മ്യൂബൽ ഗ്രാൻഡെയുടെ ഓപ്പണിംഗ് ഓഫറുകൾ ആറ്റിങ്ങലിലും പരിസര പ്രദേശങ്ങളിലുമുള്ള ഉപഭോക്താക്കൾക്ക് മികച്ച അവസരമാകുമെന്നാണ് പ്രതീക്ഷ.


