‘സൗഹൃദ’ യുടെ ആറാം വാർഷികവും പൊതുസമ്മേളനവും ശ്രദ്ധേയമായി

Attingal vartha_20260120_121031_0000

കല്ലമ്പലം: സൗഹൃദ റെസിഡൻസ് അസോസിയേഷൻ ആറാമത് വാർഷിക സമ്മേളനവും പാലിയേറ്റിവ് അവാർഡ് ദാനവും തോട്ടയ്ക്കാട് എസ് ആർ എ നഗറിൽ നടന്നു.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി പ്രിയദർശിനി ഉദ്ഘാടനം നിർവ്വഹിച്ചു. “മനുഷ്യനെ ചേർത്തു പിടിക്കുന്നതാവണം വികസനം .ഒറ്റപ്പെട്ടു പോകുന്നവന് ആശ്വാസമേകുന്നതാവണം നമ്മുടെ വാക്കും പ്രവൃത്തിയും ” ഉദ്ഘാടന പ്രസംഗത്തിൽ  വി പ്രിയദർശിനി ഓർമ്മിപ്പിച്ചു.ജില്ലാ, ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്ത് പ്രതിനിധികളും, പങ്കെടുത്തത് വലിയ തുടക്കമായി കാണാമെന്ന് അവർ പറഞ്ഞു.

തുടർന്ന് ചടങ്ങിലെ മുഖ്യാതിഥിയായ മുൻചീഫ് സെക്രട്ടറി ശാരദാമുരളീധരൻ മുഖ്യപ്രഭാഷണവും പതിനായിരം രൂപയും പ്രശംസിപത്രവും അടങ്ങിയ നാലാമത് ‘സൗഹൃദ പാലിയേറ്റിവ്’ പുരസ്കാര ദാനവും നിർവ്വഹിച്ചു .

“ഒരു നാടിൻ്റെ വികസനത്തിൽ പഞ്ചായത്തുകൾക്കുള്ള പങ്ക് വളരെ വലുതാണ്. ജനക്ഷേമകരമായ പദ്ധതികൾ നടപ്പാക്കുന്നതിനോടൊപ്പം പ്രധാനമാണ് ക്ഷേമ പ്രവർത്തനങ്ങൾ – പാലിയേറ്റിവ് കെയർ രംഗത്ത് സൗഹൃദ ഒരു മികച്ച മാതൃകയാണ് .ഇത്തരം കാര്യങ്ങൾ ജനപ്രതിനിധികൾ മാതൃകയാക്കണം ” ഒരു കിടപ്പു രോഗിയുള്ള വീട് നമ്മുടെ ജീവിതത്തെ എത്രമാത്രം ബാധിക്കുമെന്ന് സ്വന്തം അനുഭവ വിവരണത്തലൂടെ ശാരദാ മുരളീധരൻ വിശദീകരിച്ചു.

തുടർന്ന് പാലിയേറ്റിവ് അവാർഡ് സ്വീകരിച്ചു കൊണ്ട് ഡോ: സി.വി പ്രശാന്ത്,- കിടപ്പു രോഗിക്ക് വേണ്ടത് ആത്മവിശ്വാസം പകർന്ന് ജീവിതാവസാന യാത്രയെ സൗഖ്യമാക്കുന്ന വിശുദ്ധിയാണ് പാലിയേറ്റിവ് കെയർ എന്ന് ഓർമിപ്പിച്ചു.
സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം മറ്റുള്ളവരുടെ പരിചരണവും നമ്മുടെ കടമയാണ്. ഒരു പാലിയേറ്റിവ് ഡോക്ടറുടെ വെല്ലുവിളികൾ സരസമായി സദസിനോട് വിവരിച്ചു.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ മെമ്പർ നബീൽ കല്ലമ്പലം, വർക്കല ബ്ലോക്ക്‌ മെമ്പർ രാജീവ്കുമാർ, മണമ്പൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ജി. കുഞ്ഞുമോൾ എന്നിവർ സൗഹൃദയുടെ പ്രവർത്തനം മാതൃകാപരാമെന്നു അഭിപ്രായപ്പെട്ടു.

പഞ്ചായത്ത് തലത്തിലും, ബ്ലോക്ക്‌ തലത്തിലും, ജില്ലാത്തലത്തിലും പുതുതായി തിരഞ്ഞെടുക്കപ്പെട്ട 20 ജനപ്രതിനിധികളെയും ‘സൗഹൃദ’ പൊന്നാടയും പ്രശംസിപത്രവും നൽകി ആദരിച്ചു.

ചടങ്ങിൽ ഡോക്ടർ സാബു മുഹമ്മദ്‌ നൈന, ഡോക്ടർ എം. ജെ. അസ്ഹർദീൻ, മണമ്പൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എസ്. സുരേഷ്‌കുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി വി തമ്പി, വാർഡ് മെമ്പർമാരായ മാവിള വിജയൻ, ബൈജു, ശ്രീപ്രസാദ്, മുൻ വൈസ് പ്രസിഡന്റ്‌ ജി. സത്യശീലൻ, സൗഹൃദ പ്രസിഡന്റ്‌ പി. എൻ. ശശിധരൻ, സെക്രട്ടറി, ഖാലിദ് പനവിള, ഖജാഞ്ചി സൈനുലബ്ദീൻ, വൈസ് പ്രസിഡന്റ്‌ അറഫ റാഫി, ജോയിന്റ് സെക്രട്ടറി സോമശേഖരൻ നായർ എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!