
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ 7, 8 വാർഡുകൾ മഴപെയ്താൽ വീടുകളിൽ വെള്ളം കയറുന്ന അവസ്ഥയിലാണ് ഇപ്പോൾ ഉള്ളത്. ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ നൂറ്റാണ്ട് പഴക്കമുള്ള പുത്തൻ നട അമ്പലവും ചാലുകൾ അടഞ്ഞത് മൂലം വെള്ളം കയറി ബുദ്ധിമുട്ട് ഉണ്ടാക്കുന്ന അവസ്ഥയിലാണ്. ഇതിന്
കാരണം സ്വാഭാവികമായി വെള്ളം കായലിലേക്ക് ഒഴുകിപ്പോകുന്ന താഴെപ്പറയുന്ന ചാലുകൾ മാലിന്യങ്ങൾ അടിഞ്ഞുകൂടി ഒഴുക്ക് തടയപ്പെട്ട നിലയിലാണ്. പല ഭാഗങ്ങളിലും കര ഇടിഞ്ഞു വീണുo വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു
1. കേട്ടുപുരയിൽ നിന്നും ആറ്റിലേയ്ക്ക് പോകുന്ന ചാല്
2. അടവിനകം കൊടിക്കയകം കൂട്ടിൽ വഴി പോകുന്ന ചാല്
3. അമ്മൻ കോവിൽ പുത്തൻ നട വൈകുണ്ടം മടവാ പാലം വഴി ആറ്റിലേക്ക് പോകുന്ന ചാല്..
4. പിള്ളയ്ക്ക് വിളാകം മാമൂട് ലക്ഷംവീട് വഴി ആറ്റിലേക്ക് പോകുന്ന ചാല്
5.അഞ്ചുതെങ്ങ് ജംഗ്ഷനിൽ നിന്നും പെട്രോൾ പമ്പ് വഴി ആറ്റിലേക്ക് പോകുന്ന ചാനൽ..
ഇവ മണ്ണു മൂടിയും വേസ്റ്റുകൾ കൊണ്ട് നിക്ഷേപിച്ചും നിറഞ്ഞു കിടക്കുന്ന അവസ്ഥയിലാണ്. ഇവ മാറ്റി ചാലുകൾ പുനസ്ഥാപിച്ചാൽ മാത്രമേ ഈ പ്രദേശത്തെ വെള്ളക്കെട്ടുകൾ ഒഴിവാക്കുവാൻ സാധിക്കു.
അടിയന്തരമായി ഈ ചാലുകൾ ശുചീകരിക്കുന്നതിനും പുനർനിർമിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഇറിഗേഷൻ മിനിസ്റ്റർ റോഷി അഗസ്റ്റിനും, വി ശശി എം എൽ എ ക്കും പരാതികൾ നൽകി. ഇതേ തുടർന്നും മൈനർ ഇറിഗേഷൻ അസി എക്സിക്യൂട്ടീവ് എൻജിനീയർ ടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു…


