
അഞ്ചുതെങ്ങ്: ഒന്നാം പാലം- പ്ലാന്തോട്ടം റോഡിലെ ടി എസ് കനാലിന് സമാന്തരമായി ഉള്ള റോഡിന്റെ വശങ്ങൾ സംരക്ഷിക്കുന്നതിന് സംരക്ഷണഭിത്തി നിർമ്മിക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ഇൻ ലാൻഡ് നാവിഗേഷൻ അധികാരികളോട് ഗ്രാമപഞ്ചായത്ത് അംഗം വിജയ് വിമൽ ആവശ്യപ്പെട്ടു.
കനാൽ നവീകരണത്തിന്റെ ഭാഗമായുള്ള ആഴം കൂട്ടൽ ഉൾപ്പെടെയുള്ള പണികൾ നടക്കുന്നതിന്റെ ഇടയിലാണ് പല ഭാഗങ്ങളിലും റോഡിന്റെ അരിക് ഇടിഞ്ഞു മാറാൻ തുടങ്ങിയത്.
സ്കൂൾ ബസുകളും, പൊന്നും തുരുത്തിൽ പോകുന്ന ടൂറിസ്റ്റുകളുടെ വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ദിവസവും ഈ വഴി പോവുകയും വരികയും ചെയ്യുന്നത്. റോഡിന്റെ തുടക്കത്തിലാണ് കൂടതലായും അരിക് ഇടിഞ്ഞു താഴ്ന്നത്.
ആയതിനാൽ ഈ ഭാഗത്ത് അടിയന്തരമായി സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനു ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വി ശശി എംഎൽഎയ്ക്കും,ഇൻ ലാൻഡ് നാവിഗേഷൻ ചീഫ് എൻജിനീയർക്കും ഗ്രാമപഞ്ചായത്ത് അംഗം വിജയ് വിമൽ നിവേദനം നൽകി.


