നെടുമങ്ങാട് വലിയമലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി തീകൊളുത്തി മരിച്ച നിലയില്‍

Attingal vartha_20260120_130006_0000

നെടുമങ്ങാട് : വലിയമലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി തീകൊളുത്തി മരിച്ച നിലയില്‍. തൊളിക്കോട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി വിഷ്ണു വര്‍ഷ (16) യാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം

വലിയമല കൊറളിയോടുള്ള വാടകവീട്ടിലാണ് വിഷ്ണു വര്‍ഷയും കുടുംബവും താമസിച്ചിരുന്നത്. വീടിനകത്ത് കിടപ്പുമുറിയിലാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ആഴ്ച മുന്‍പാണ് ഇവര്‍ ഇവിടേക്ക് താമസം മാറിയത്. ആത്മഹത്യയാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

വിദ്യാര്‍ഥിനി ഇന്നലെ സ്‌കൂളില്‍ പോയിരുന്നില്ല. രണ്ട് വയസുകാരനായ അനിയനൊപ്പം വീട്ടിലുണ്ടായിരുന്ന പെണ്‍കുട്ടി അനുജനെ വീടിന്റെ ഹാളില്‍ ഇരുത്തിയശേഷം ബെഡ്റൂമില്‍ കയറി തീകൊളുത്തുകയായിരുന്നു എന്നാണ് വിവരം. സ്‌കൂള്‍വിട്ട് അനുജനും അമ്മയും വീട്ടില്‍ എത്തുമ്പോഴാണ് പെണ്‍കുട്ടിയെ തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍ കാണുന്നത്. അമ്മ ഐഎസ്ആര്‍ഒയിലെ ജീവനക്കാരിയാണ് അമ്മ. അച്ഛന്‍ പെരിന്തല്‍മണ്ണയിലെ ഒരു സ്‌കൂളിലെ ബസില്‍ ഡ്രൈവറാണ്. സംഭവത്തില്‍ വലിയമല പോലീസ് അന്വേഷണം ആരംഭിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!