മുതുവിള -പരപ്പിൽ -ചെല്ലഞ്ചി, പേരയം – കുടവനാട് – പാലുവള്ളി, നന്ദിയോട് റോഡിൻ്റെ നിർമ്മാണം പൂർത്തിയാകുന്നു.

Attingal vartha_20260120_132132_0000

ആകെ ചെലവിടുന്നത് 22 കോടി രൂപ

വാമനപുരം മണ്ഡലത്തിലെ 15 കി.മീറ്ററോളം നീളമുള്ള മുതുവിള മുതൽ പരപ്പിൽ ചെല്ലഞ്ചി,പേരയം – കുടവനാട് ,പാലുവള്ളി വഴി നന്ദിയോട് ചെന്നെത്തുന്ന 13.5 കി. മീ.റോഡിൻ്റെ പ്രവൃത്തികളുടെ നിർമ്മാണമാണ് ബി.എം ബി.സി നിലവാരത്തിൽ പൂർത്തിയാകുന്നത്.

13.5 കോടി രൂപയാണ് 5.5 മീറ്റർ വീതി ഉറപ്പാക്കി നിലവിലുളള റോഡ് നവീകരിക്കാൻ ചെലവിടുന്നത്. ഇതിൽ കുടവനാട് മുതൽ പാലുവള്ളി വരെയുള്ള 2 കി.മീ ഭാഗവും പേരയം മുതൽ കുടവനാട് വരെയുള്ള 1.5 കി.മീ ഭാഗവുമാണ് ഇനി പൂർത്തീകരിക്കാനള്ളത്.

ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി 5 കോടി രൂപ വിനിയോഗിച്ചുള്ള 4.5 കി.മീറ്റർ ദൂരമുള്ള താന്നിമൂട് – കുടവനാട് പേരയം റോഡിൻ്റെ പ്രവൃത്തിയും ആരംഭിച്ചു കഴിഞ്ഞു. കുടവനാട് – പാലുവള്ളി റോഡിൻ്റെ ഭാഗം നവീകരിക്കാനുള്ള പ്രാരംഭ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

ചെല്ലഞ്ചി ഭാഗത്തെ റീട്ടെയിനിംഗ്‌ വാളിൻ്റെ നിർമ്മാണം അടുത്തയാഴ്ച പൂർത്തിയാകുന്നതോടെ ഇവിടെയും ടാർ ചെയ്യും. ആനകുളം ടവർ ജംഗ്ഷൻ മുതൽ ആർ.എസ്.പുരം വരെയുള്ള ഭാഗവും ഇതിനോടൊപ്പം നവീകരിക്കുന്നുണ്ട്.

കൂടാതെ പാലുവള്ളി ജംഗ്ഷൻ മുതൽ ആനകുളം ടവർ വരെയുള്ള 2 കി.മീറ്റർ റോഡും ബി.എം ബി.സി നിലവാരത്തിൽ നവീകരിക്കുന്ന പ്രവൃത്തിക്കും കരാറായിക്കഴിഞ്ഞു. പ്രവൃത്തി ഉടൻ ആരംഭിക്കും. 3.5 കോടി രൂപയാണ് ഇതിൻ്റെ ടെണ്ടർ തുക. കിഫ്ബി ഫണ്ടിംഗിലൂടെ കേരളാ റോഡ് ഫണ്ട് ബോർഡും പി.ഡബ്ല്യു. ഡി.യുമാണ് നിർമ്മാണം നടത്തുന്നത്.ശ്രീധന്യ കൺസ്ട്രക്ഷൻ കമ്പനിയാണ് പ്രധാന റോഡിൻ്റെ കരാർ എടുത്തിട്ടുള്ളത്. 22 കോടിയോളം രൂപയാണ് പ്രസ്തുത റോഡുകൾക്ക് ചെലവാകുന്നത്.

റോഡുകൾ പൂർത്തിയാകുന്നതോടെ വാമനപുരം, കല്ലറ, പനവൂർ, നന്ദിയോട് പഞ്ചായത്ത് പ്രദേശത്തുകാർക്ക് ചെല്ലഞ്ചി പാലം വഴി വളരെ എളുപ്പത്തിൽ എം സി റോഡിലേക്കും തിരുവനന്തപുരം – തെങ്കാശി പാത യിലേക്കും യാത്ര ചെയ്യാനാകുമെന്ന് ഡി.കെ മുരളി എം.എൽ എ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!