
ചിറയിൻകീഴ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു.
പെരുമാതുറ സഫീന മൻസിലിൽ റുമൈസ് (24) ആണ് അറസ്റ്റിലായത്. രണ്ടു വർഷങ്ങൾക്ക് മുൻപ് ഫോൺ മുഖാന്തിരം പരിചയപ്പെട്ട പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, തുടർന്ന് പീഡനത്തിനിരയാക്കുകയും പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ എടുത്ത് സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്തതിനു ശേഷമാണ് വിദേശത്തേക്ക് രക്ഷപ്പെട്ടത്.
ഇതിനിടെ മുംബൈ എയർപോർട്ടിൽ എത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡി.വൈ.എസ്.പി. മഞ്ജുലാൽ എസ്.യുടെ നിർദ്ദേശപ്രകാരം ചിറയിൻകീഴ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.എസ്. അജീഷ്, എ.എസ്.ഐമാരായ മനോജ്, പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മുംബൈയിൽ എത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
തുടർന്ന് നാട്ടിലെത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.


