
ആറ്റിങ്ങൽ: മാസ്റ്റേഴ്സ് മെഗാ ഇവന്റ് – കലയാട്ടം 2026 വേദിയിൽ മികച്ച മാധ്യമപ്രവർത്തകനുള്ള പുരസ്കാരം ഭാരത് വിഷൻ ചാനലിലെ ദീപു ആറ്റിങ്ങലിന് സമ്മാനിച്ചു.
മാധ്യമ രംഗത്തെ സത്യസന്ധതയും സാമൂഹിക ഉത്തരവാദിത്തവും പരിഗണിച്ചാണ് അംഗീകാരം.കല, വിദ്യാഭ്യാസം, സാമൂഹിക വിഷയങ്ങൾ ഉൾപ്പെടെ നാടിന്റെ എല്ലാ വിഷയങ്ങളിലും ഇടപെടുന്ന പ്രവർത്തനങ്ങളാണ് ദീപു ആറ്റിങ്ങലിനെ ഈ പുരസ്കാരത്തിന് അർഹനാക്കിയതെന്ന് ജഡ്ജിങ് കമ്മറ്റി അറിയിച്ചു.


