
ആറ്റിങ്ങൽ : കലാനികേതൻ കലാകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ കലാപ്രതിഭകളെ ആദരിച്ചു. സംസ്ഥാന സ്കൂൾകലോത്സവത്തിലും മറ്റ് രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾക്കാണ് സ്നേഹാദരവ് നൽകിയത്. കലാനികേതൻ ചെയർമാൻഉദയൻ കലാനികേതൻആദരവ് സമർപ്പിച്ചു. അഭിജിത്ത് പ്രഭ അധ്യക്ഷനായി. നിതിൻ നാഗേഷ്, അക്ഷിത് തുടങ്ങിയവർ പങ്കെടുത്തു.


