കല്ലറയിൽ എൻ.സി.സി ദേശീയ പരിശീലന കേന്ദ്രവും ഹെലിപാഡും, രണ്ടാംഘട്ട നിർമ്മാണം ആരംഭിച്ചു.

Attingal vartha_20260121_134017_0000

സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ വാമനപുരം മണ്ഡലത്തിൽ കല്ലറ യിൽ അനുവദിച്ച എൻ.സി.സി യുടെ ദേശീയ നിലവാരത്തി ലുളള പരിശീലന കേന്ദ്രത്തിൻ്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.നാല് കോടി രൂപയാണ് രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുവദിച്ചിട്ടുള്ളത്.

650 കേഡറ്റുകൾക്കുള്ള ഡൈനിംഗ് ഹാൾ, ക്ലാസ് റൂമുകൾ, കോൺഫറൻസ് ഹാൾ, കിച്ചൺ സ്റ്റോർ, മെഡിക്കൽ റൂം തുടങ്ങിയവയാണ് രണ്ടാം ഘട്ട പ്രവൃത്തിയിൽ പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ളത്.

2 കോടി ചെലവിട്ട ഒന്നാം ഘട്ട പ്രവർത്തനങ്ങൾ 95 ശതമാനവും പൂർത്തീകരിച്ചു കഴിഞ്ഞു. പരേഡ് ഗ്രൗണ്ടും ഹെലിപാഡു മാണ് അടുത്ത മാസം ഉദ്ഘാടനത്തിന് തയ്യാറാകുന്നത്.

24 കോടി രൂപ ചെലവ് വരുന്ന മൂന്നാം ഘട്ട പ്രവൃത്തിയുടെ ഡി.പി ആർ പൊതുമരാമത്ത് വകുപ്പ് മുഖേന തയ്യാറാക്കിക്കഴിഞ്ഞു. നബാർഡ് ഫണ്ടിൽ ഉൾപ്പെടുത്തി യാണ് മൂന്നാംഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുക. ഡിസൈൻ കൂടി പൂർത്തിയാക്കി ഫെബ്രുവരി 10 ന് മുമ്പ് നബാർഡിൽ സമർപ്പിക്കാൻ കഴിഞ്ഞ ദിവസം എം.എൽഎ യുടെ സാന്നിധ്യത്തിൽ ജില്ലാ കളക്ടറേറ്റിൽ കൂടിയ ഉന്നത തല യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.

കേരളമുൾപ്പെടെ രാജ്യത്തിൻ്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തെരഞ്ഞെടു ക്കപ്പെട്ട 650 മുതൽ 1000 വരെയുള്ള കേഡറ്റുകൾക്ക് ഒരേ സമയം പരിശീലനം നൽകാനും ജില്ലാ ഭരണകൂടങ്ങൾക്ക് ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി 500 മുതൽ 750 പേരെ വരെ ഒരേ സമയം താമസിപ്പിക്കാനും കഴിയും വിധമാണ് പരിശീലന കേന്ദ്രം തയ്യാറാക്കപ്പെടുന്നത്. റവന്യൂ വകുപ്പ് സൗജന്യമായി വിട്ടുനൽകിയ 8.5 ഏക്കർ സ്ഥലത്താണ് പരിശീലന കേന്ദ്രം ഒരുങ്ങുന്നത്.

പദ്ധതി പൂർത്തിയാകുന്നതോടെ കല്ലറയിലും പരിസര പ്രദേശ ങ്ങളിലും വൻ വികസന മുന്നേറ്റം സാധ്യമാകുമെന്ന് ഡി.കെ മുരളി എം.എൽ എ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!