ചെറുന്നിയൂരിൽ കുന്നിടിക്കുന്നതിനിടയിൽ മണ്ണിടിഞ്ഞ് വീണ് ഹിറ്റാച്ചി ഡ്രൈവർക്ക് ദാരുണാന്ത്യം

Attingal vartha_20260121_145832_0000

ആറ്റിങ്ങൽ:  ചെറുന്നിയൂർ വെള്ളിയാഴ്ച കാവ് ക്ഷേത്രത്തിനു സമീപത്തെ കുന്നിടിക്കുന്നതിനിടയിൽ മണ്ണിടിഞ്ഞ് വീണ് ഹിറ്റാച്ചി ഡ്രൈവർക്ക് ദാരുണാന്ത്യം. കൊല്ലം നെടുമങ്ങാവ് സ്വദേശി അനീഷ് ആണ് മരണപ്പെട്ടത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.  ഹിറ്റാച്ചി ഉപയോഗിച്ച് കുന്നിടിക്കുന്നതിനിടയിൽ മുകളിൽ നിന്നും മണ്ണ് അടർന്നുവീണ് വാഹനത്തിന് മുകളിൽ കൂടി പതിക്കുകയായിരുന്നു. ഹിറ്റാച്ചി ഭാഗികമായി തകർന്നു . പരിസരവാസികളും നാട്ടുകാരും എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അനീഷിനെ രക്ഷിക്കാനായില്ല.  തുടർന്ന്   ഫയർഫോഴ്സ് എത്തി ഡ്രൈവറെ പുറത്തെടുത്തു താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

അനധികൃത മണ്ണെടുപ്പ് ആണെന്നും ഇത് പഞ്ചായത്തിന്റെ അനുമതിയോടുകൂടിയാണ് മണ്ണെടുപ്പ് നടത്തിയതെന്നും ആരോപണം ഉന്നയിച്ചുകൊണ്ട് പഞ്ചായത്ത് മെമ്പർ കൂടിയായ ജോസഫ് പെരേര രംഗത്തെത്തി. മെമ്പർ പലതവണ മുഖ്യമന്ത്രിക്കും അധികാരികൾക്കും പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് ജോസഫ് പറയുന്നത്.  സമീപത്ത് സ്ഥിതി ചെയ്യുന്ന വീടുകൾ പോലും മണ്ണെടുപ്പ് മൂലം അപകട ഭീഷണിയിലാണെന്നും ആരോപണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!