
കടയ്ക്കാവൂർ: കടയ്ക്കാവൂർ പഞ്ചായത്ത് പരിധിയിൽ മേലാറ്റിങ്ങൽ പേരാണം ഉദിയറക്കടവിൽ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾ മരണപ്പെട്ടു. 15 വയസ്സുകാരായ നിതിൻ, ഗോകുൽ എന്നിവരാണ് മരണപ്പെട്ടത്. കുടവൂർക്കോണം ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥികളാണ്
ഇന്ന് വൈകുന്നേരമാണ് സംഭവം. നാലുപേർ ഒന്നിച്ചാണ് കുളിക്കാൻ ഇറങ്ങിയത് . കുറച്ചുകഴിഞ്ഞ് രണ്ടുപേർ ഓടിവന്ന് മറ്റ് രണ്ടുപേരെ കാണാനില്ലെന്ന് വിളിച്ചുപറഞ്ഞു. സംഭവം അറിഞ്ഞു നാട്ടുകാർ ആറ്റിങ്ങൽ ഫയർഫോഴ്സിനെ വിവരമറിയിച്ചു. ഫയർഫോഴ്സ് എത്തി നടത്തിയ അന്വേഷണത്തിൽ ആദ്യം നിഖിലിന്റെ മൃതദേഹവും തുടർന്ന് നടത്തിയ തിരച്ചിലിൽ ഗോകുലിന്റെയും മൃതദേഹം കണ്ടെത്തി


