
കല്ലറയിൽ കെട്ടിടത്തിനു മുകളിൽ നിന്നും വീണ് ചികിത്സയിലിരുന്ന യുവതി മരിച്ചു.കല്ലറ വളക്കുഴിപച്ച അനന്യവില്ലയിൽ ജയപ്രകാശിന്റെയും ബിന്ദുവിന്റെയും ഏകമകൾ അനന്യ (25)ആണ് മരിച്ചത്.
വീടിന്റെ മുകളിലത്തെ നിലയിൽ നിന്നും വീണ് കഴിഞ്ഞ കുറേ ദിവസങ്ങളായി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കവെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം നാളെ നടക്കും.


