പെരിങ്ങമ്മലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്

Attingal vartha_20260122_210642_0000

പെരിങ്ങമ്മലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.ഇന്നലെ രാത്രി 7.30 ഓടെയാണ് സംഭവം. റോഡിലുണ്ടായിരുന്ന ഓട്ടോറിക്ഷ കാട്ടുപോത്ത് ഇടിച്ചു മറിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോ ഡ്രൈവർ അശ്വിൻ, യാത്രക്കാരനായ സനോജ് എന്നിവർക്കാണ് പരിക്കേറ്റത്.

പെരിങ്ങമ്മല ഭാഗത്ത് നിന്നും വരികയായിരുന്ന ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടുപോത്ത് പാഞ്ഞടുക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലന്നാണ് വിവരം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!