
കിളിമാനൂർ :സ്കൂളുകളിൽ പഠന സമയം കവർന്നെടുക്കാത്ത തരത്തിൽ പഠ്യേതര പ്രവർത്തനങ്ങൾക്ക് സംസ്ഥാന തലത്തിൽ മാർഗരേഖയും നിയന്ത്രണവും കൊണ്ടുവരണമെന്ന് എ.കെ.എസ്.ടി.യു കിളിമാനൂർ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
അക്കാഡമിക് മാസ്റ്റർ പ്ലാൻ അനുസരിച്ച് ക്ലാസ് റൂം പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിൽ മറ്റ് സർക്കാർ വകുപ്പുകളും സംഘടനകളും ഫണ്ട് വിനിയോഗവും പബ്ലിസിറ്റിയും ലക്ഷ്യമിട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിവിധ മൽസരങ്ങളും ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കാനെത്തുന്നത് പഠന പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുകയും വിദ്യാർത്ഥികൾക്ക് അധികഭാരം നൽകുകയും ചെയ്യുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങളെല്ലാം അധ്യയന വർഷാരംഭത്തിൽ ക്രോഡീകരിച്ച് നടത്തേണ്ട തീയതി ഉൾപ്പെടെ തീരുമാനിച്ച് അക്കാഡമികേതര പ്രവർത്തനങ്ങളുടെ കലണ്ടർ പ്രസിദ്ധീകരിക്കണമെന്നും ഇത്തരത്തിൽ മുൻകൂട്ടി തീരുമാനിക്കാത്ത പ്രവർത്തനങ്ങൾ സ്കൂളുകളിൽ നടപ്പിലാക്കാൻ വിദ്യാഭ്യാസ വകുപ്പ് അനുവദിക്കരുതെന്നും സമ്മേളനം ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ ഓഫീസുകളിൽ അധ്യാപകരുടെ അപ്രൂവൽ അടക്കമുളള ഫയലുകളിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോകുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം പ്രക്ഷോഭങ്ങളിലേക്ക് പോകേണ്ടിവരുമെന്നും സമ്മേളനം മുന്നറിയിപ്പ് നൽകി. സംസ്ഥാന കമ്മിറ്റി അംഗം എസ്. സുനിൽ കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
പഴയകുന്നുമ്മേൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.എൽ. അജീഷ്, ജില്ലാ വൈസ് ജോയിന്റ് സെക്രട്ടറി സജി കിളിമാനൂർ , ജില്ലാ എക്സിക്യൂട്ടീവ് അംഗം സിജുകുമാർ.എം.പി. എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം എസ്.എസ്. അനോജ് രാഷ്ട്രീയ റിപ്പോർട്ടും സബ് ജില്ലാ സെക്രട്ടറി അൻസി.എം.സലിം പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സബ് ജില്ലാ പ്രസിഡന്റ് രതീഷ് കരവാരം അധ്യക്ഷനായിരുന്നു. എൻ.എസ്. നൗഫൽ സ്വാഗതവും ജസീല. എൻ.എസ് നന്ദിയും രേഖപ്പെടുത്തി.
പുതിയ ഭാരവാഹികൾ പ്രസിഡന്റ് – സലിന.എസ് ,
സെക്രട്ടറി അൻസി.എം.സലീം
ട്രഷറർ ജസീല.എൻ.എസ്.
വൈസ് പ്രസിഡന്റ് റാണി .എസ്. വി
ജോയിന്റ് സെക്രട്ടറി
ചിത്രകുമാരി.സി
പ്രീ പ്രൈമറി കോർഡിനേറ്റർ ഷൈനി
അക്കാഡമിക് കോർഡിനേറ്റർ രതീഷ് കരവാരം



