
ആറ്റിങ്ങൽ: ആറ്റിങ്ങൽ ടി.ബി. ജംഗ്ഷനിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടി ആരംഭിക്കുന്ന ‘ബ്ലൂ വേവ്സ് സ്വിമ്മിംഗ് പൂൾ’ ജനുവരി 25ന് വൈകിട്ട് 6 മണിക്ക് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
നഗരസഭ ചെയർമാൻ എം പ്രദീപ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ അഡ്വ അടൂർ പ്രകാശ് എംപി ബ്ലൂ വേവ്സ് ഉദ്ഘാടനം ചെയ്യും. വർക്കല എംഎൽഎ വി ജോയ് സ്വിമ്മിംഗ് പൂളിന്റെ ഉദ്ഘാടനം നിർവഹിക്കും. കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം എംഎൽഎ ഒ എസ് അംബിക നിർവഹിക്കും. ചിറയിൻകീഴ് റൂറൽ ഹൗസിങ് സൊസൈറ്റി പ്രസിഡന്റ്‌അഡ്വ വി ജയകുമാർ യോഗ സെന്ററിന്റെയും കേരള പ്രൈവറ്റ് സ്കൂൾ മാനേജ്‍മെന്റ് അസോസിയേഷൻ മുഖ്യ രക്ഷാധികാരി തോട്ടക്കാട് ശശി സൂംബ ആൻഡ് എയ്റോബിക്സ് സെന്ററിന്റെയും ഉദ്ഘാടനം നിർവഹിക്കും. ചലച്ചിത്രതാരം പ്രേംകുമാർ മുഖ്യാതിഥി ആകും. ബ്ലൂ വേവ്സ് ലോഗോ പ്രകാശനം വാർഡ് കൗൺസിലർ രാജേഷ് മാധവൻ നിർവഹിക്കും.
ആറ്റിങ്ങൽ നഗരസഭയുടെ നേതൃത്വത്തിൽ നടന്ന കേരളോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ ടിബി ജംഗ്ഷൻ ഫുട്ബാൾ ടീമിന് ജഴ്സി വിതരണം കേരള ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ രാമു നിർവഹിക്കും. മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാനം അവാർഡ് നേടിയ ഡോ അജിത രാജേഷ്, നെറ്റ് ബാൾ ദേശീയ ചാമ്പ്യൻ ജിഷ്ണു ജെ എസ് എന്നിവരെ ആദരിക്കും.ഉദ്ഘാടന ചടങ്ങിൽ സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
നീന്തൽ പരിശീലന രംഗത്ത് പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിയാണ് ബ്ലൂ വേവ്സ്.ആറ്റിങ്ങലിലും സമീപ പ്രദേശങ്ങളിലുമുള്ള 5 നിർധനരായ കുട്ടികൾക്ക് സൗജന്യ നീന്തൽ പരിശീലനവും നൽകുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
നീന്തൽ പരിശീലനം, ലൈഫ് ഗാർഡ് ട്രെയിനിംഗ്, കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേക കോഴ്സുകൾ, വനിതകൾക്കായി പ്രത്യേക പരിശീലന സെഷനുകൾ, ഫിറ്റ്നസ് & യോഗ ക്ലാസുകൾ, സുംബ ട്രെയിനിംഗ് തുടങ്ങിയ സൗകര്യങ്ങളാണ് ബ്ലൂ വേവ്സിൽ ഒരുക്കിയിരിക്കുന്നത്.
കേരളത്തിലെ തന്നെ അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഫിൽട്രേഷൻ സംവിധാനവും, അന്താരാഷ്ട്ര നിലവാരമുള്ള സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് നീന്തൽ കുളം സജ്ജമാക്കിയിരിക്കുന്നത്. മത്സര പരിശീലനത്തിനും പ്രൊഫഷണൽ കോച്ചിംഗിനും അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയോടുകൂടി ഒരു മൾട്ടി ആക്ടിവിറ്റി അക്വാറ്റിക് & ഫിറ്റ്നസ് സെന്ററായി ‘ബ്ലൂ വേവ്സ്’ പ്രവർത്തിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
ഉദ്ഘാടന ദിനത്തിൽ ‘വിസ്മയ രാവ്’ എന്ന പേരിൽ സംഘടിപ്പിക്കുന്ന സൂപ്പർ മെഗാ ഷോയിൽ ചലച്ചിത്ര-സീരിയൽ-മ്യൂസിക് രംഗത്തെ പ്രമുഖ താരങ്ങൾ പങ്കെടുക്കും. സംഗീത വിരുന്നും നൃത്തപരിപാടികളും അടങ്ങിയ ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
ആറ്റിങ്ങലിന്റെയും പരിസര പ്രദേശങ്ങളുടെയും കായിക-ആരോഗ്യ-വിനോദ മേഖലക്ക് പുതിയ ഉണർവ് നൽകുന്നതായിരിക്കും ബ്ലൂ വേവ്സ് സ്വിമ്മിംഗ് പൂളിന്റെ പ്രവർത്തനമെന്ന് അധികൃതർ അറിയിച്ചു.
ആറ്റിങ്ങൽ ടിബി ജംഗ്ഷനിൽ എസ് എസ് ഹയർ സർവീസ് ഗോഡൗണിനു സമീപമാണ് ബ്ലൂ വേവ്സ് സ്വിമ്മിംഗ് പൂൾ


