
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ വാർഷികം 2026 ജനുവരി 25 ഞായർ 26 തിങ്കൾ തീയതികളിൽ കല്ലമ്പലം ഡീസന്റ്മുക്ക് കെ.സി.എം എൽ.പി. സ്കൂളിൽ വച്ചു നടക്കുന്നു.
ജില്ലയിലെ 14 മേഖലകളിൽ നിന്ന് 300 പ്രതിനിധികൾ രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും. പരിഷത്ത് ഉത്പന്നങ്ങൾ, യുറീക്ക മാസിക ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങൾ, പുസ്തകങ്ങൾ, സയൻസ് കലണ്ടർ മുതലായവ വാങ്ങുവാൻ ഉള്ള അവസരവും ഉണ്ടായിരിക്കും എന്ന് സംഘാടകർ അറിയിച്ചു.


