
വർക്കല:കടലിൽ കുളിക്കുന്നതിനിടെ അടിയൊഴുക്കിൽപ്പെട്ട രണ്ട് യുവാക്കളെ ലൈഫ് ഗാർഡുകൾ സാഹസികമായി രക്ഷപ്പെടുത്തി. കശ്മീർ സ്വദേശികളായ അഫ്നാൻ വാണി (37), അദ്നാൻ ഷാ (37) എന്നിവരാണ് രക്ഷപ്പെട്ടത്.
വെള്ളിയാഴ്ച വൈകിട്ട് 5.30ഓടെ പാപനാശം മെയിൻ ബീച്ചിൽ ആയിരുന്നു സംഭവം. ലൈഫ് ഗാർഡുകളുടെ മുന്നറിയിപ്പുകൾ അവഗണിച്ച് കടലിൽ ശക്തമായ ഒഴുക്കുള്ള ഭാഗത്ത് കുളിക്കാനിറങ്ങിയ ഇരുവരും അടിയൊഴുക്കിൽപ്പെടുകയായിരുന്നു.
ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈഫ് ഗാർഡുമാരായ പ്രഹ്ലാദൻ, ദേവദാസൻ, വിഷ്ണു, ദീപക് എന്നിവർ ഏകദേശം 30 മിനിറ്റോളം നീണ്ട രക്ഷാപ്രവർത്തനം നടത്തി യുവാക്കളെ സുരക്ഷിതമായി കരയിലെത്തിച്ചു.
സംഭവത്തിന് പിന്നാലെ ബീച്ചിലെത്തിയവർ ലൈഫ് ഗാർഡുകളുടെ സമയോചിതമായ ഇടപെടലിനെ പ്രശംസിച്ചു. കടലിൽ കുളിക്കുമ്പോൾ ലൈഫ് ഗാർഡുകളുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി.


