കിളിമാനൂർ അപകടം – മുഖ്യപ്രതി പിടിയിൽ

Attingal vartha_20260124_110455_0000

കിളിമാനൂരില്‍ ജീപ്പിടിച്ച് ഇരുചക്രവാഹന യാത്രികരായ ദമ്പതികള്‍ മരിച്ച സംഭവത്തിൽ പ്രതിയായ കാരക്കോണം സ്വദേശി വിഷ്ണുവിനെ പിടികൂടി. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നെയ്യാറ്റിൻകരയിൽനിന്നാണ് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തത്.

ജനുവരി മൂന്നിന് വൈകിട്ട് മൂന്നരയ്ക്ക് സംസ്ഥാന പാതയിൽ പാപ്പാലയിലായിലുണ്ടായ അപകടത്തിലാണ് കിളിമാനൂര്‍ സ്വദേശികളായ രജിത്തും അംബികയും മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ വിഷ്ണു ഓടിച്ച ഥാർ ജീപ്പിടിക്കുകയായിരുന്നു. അമിത വേഗത്തിലും മദ്യ ലഹരിയിലുമാണ് വിഷ്ണു വാഹനം ഓടിച്ചത്. ഗുരുതര പരിക്കേറ്റ അംബിക ഏഴാം തീയതിയാണ് മരിച്ചത്. പിന്നീട്, 20ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ വെച്ച് രജിത്തും മരിച്ചു.

നേരത്തെ, വിഷ്ണുവിനെ ഒളിവിൽ പോകാൻ സഹായിച്ച നെയ്യാറ്റിൻകര അതിയന്നൂർ കൊച്ചു മണ്ണെറ വീട്ടിൽ ആദർശ് (36) അറസ്റ്റിലായിരുന്നു. ആദർശിന്റെ ഫോൺ പ്രതി ഉപയോഗിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കേസ് കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടിനെ തുടർന്ന് മൂന്ന് പൊലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കിളിമാനൂര്‍ എസ്എച്ച്ഒ ഡി ജയൻ, എസ്ഐമാരായ അരുണ്‍, ഷജീം എന്നിവരെയാണ് സൗത്ത് സോൺ ഐജി സസ്പെൻഡ് ചെയ്തത്. അപകടം ഉണ്ടായ ദിവസം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. പിറ്റേന്ന്‌ വന്നാൽ മതിയെന്ന് പറഞ്ഞ് പ്രതികളെ നോട്ടീസ് നൽകി വിട്ടയക്കുകയായിരുന്നു. ഇതിനാലാണ് പ്രതി ഒളിവിൽ പോയതെന്നാണ് റിപ്പോര്‍ട്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!