വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍, മമ്മൂട്ടിക്ക് പത്മഭൂഷണ്‍; വെള്ളാപ്പള്ളി നടേശനും പുരസ്കാരം

Attingal vartha_20260125_194755_0000

ന്യൂഡല്‍ഹി: പത്മ തിളക്കത്തില്‍ മലയാളികള്‍. അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ ലഭിച്ചു. മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിക്ക് പത്മഭൂഷണും ലഭിച്ചു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മ പുരസ്‌കാരമുണ്ട്. വെള്ളാപ്പള്ളിക്ക് പത്മഭൂഷണ്‍ പുരസ്‌കാരമാണ് ലഭിച്ചിരിക്കുന്നത്. മുന്‍ സുപ്രീംകോടതി ജഡ്ജി കെ ടി തോമസിന് പത്മവിഭൂഷണും ലഭിച്ചു.

ആലപ്പുഴ സ്വദേശിയായ പരിസ്ഥിതി പ്രവര്‍ത്തക കൊല്ലക്കല്‍ ദേവകി അമ്മ, കലാമണ്ഡലം വിമല മേനോന്‍ എന്നിവര്‍ക്ക് പത്മശ്രീ ലഭിച്ചു. ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ പി നാരായണന് പത്മവിഭൂഷണ്‍ ലഭിച്ചു. കുറുമ്പ ഗോത്ര വിഭാഗത്തിലെ ചിത്രകാരനായ നീലഗിരി സ്വദേശി ആര്‍ കൃഷ്ണന് മരണാനന്തര ബഹുമതിയായി പത്മശ്രീ ലഭിച്ചു. ഇന്ത്യയുടെ പ്രൊപ്പല്‍ഷന്‍ ടെക്‌നോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന എ ഇ മുത്തുനായകത്തിന് പത്മശ്രീ ലഭിച്ചു.

അന്തരിച്ച ബോളിവുഡ് താരം ധര്‍മ്മേന്ദ്രയ്ക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ ലഭിച്ചു. നടന്‍ മാധവനും പത്മ പുരസ്‌കാരമുണ്ട്. മാധവന് പത്മശ്രീയാണ് ലഭിച്ചിരിക്കുന്നത്. ക്രിക്കറ്റ് താരങ്ങളായ രോഹിത് ശര്‍മ, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ക്ക് പത്മശ്രീ ലഭിച്ചു. മുന്‍ക്രിക്കറ്റ് താരം പ്രവീണ്‍ കുമാറിനും പത്മശ്രീ ലഭിച്ചു. അന്തരിച്ച ജെഎംഎം നേതാവും ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ഷിബു സോറന് പത്മഭൂഷണും ക്ലാസിക്കല്‍ വയലിനിസ്റ്റ് എന്‍ രാജത്തിന് പത്മവിഭൂഷണും ലഭിച്ചു. ഗായിക അല്‍ക്ക യാഗ്നിക്ക് പത്മഭൂഷണും അമേരിക്കയില്‍ നിന്നുള്ള ടെന്നീസ് താരം വിജയ് അമൃത് രാജിന് പത്മഭൂഷണും ലഭിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!