
കേരള പി.എസ്.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി നാടിന് അഭിമാനമായിരിക്കുകയാണ് ഷബാന ആസിഫ്. മൈനിംഗ് ആൻഡ് ജിയോളജി ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റന്റ് ജിയോളജിസ്റ്റ് തസ്തികയിലേക്ക് നടന്ന പരീക്ഷയിൽ പത്താം റാങ്ക് നേടിയാണ് ഷബാന ഈ നേട്ടം സ്വന്തമാക്കിയത്.
തിരുവനന്തപുരം കല്ലറ -പാങ്ങോട് സ്വദേശിനിയാണ് ഷബാന (റാഹത്ത് മൻസിൽ). അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ ആസിഫ് എം ഭർത്താവാണ്.
ഡി. കെ മുരളി എം. എൽ. എ മൊമെൻ്റോ നൽകി ഷബാനയെ അഭിനന്ദിച്ചു. പാങ്ങോട് കൾച്ചറൽ സെൻ്ററിൻ്റെ പ്രവർത്തകർ വീട്ടിലെത്തി അനുമോദിച്ചു.
മണക്കോട് ഗഫൂർ – ഷൈല ദമ്പതികളുടെ മകളാണ് ഷബാന.


