
ആറ്റിങ്ങൽ : ഡൽഹിയിൽ നാളെ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ മണമ്പൂർ സ്വദേശി അഭിമന്യുവിന് അവസരം. മണമ്പൂർ തുളസിവിലാസത്തിൽ സരിതയുടെ മകനും റിട്ടയേർഡ് മേജർ തുളസീധരൻപിള്ളയുടെ ചെറുമകനുമാണ്.
കൊട്ടിയം ഡോൺ ബോസ്കോ കോളേജിൽ രണ്ടാം വർഷ ബി.എസ്.സി സൈക്കോളജി വിദ്യാർത്ഥിയും കൊല്ലം സെവൻ കേരള ബറ്റാലിയൻ കേഡറ്റുമാണ്
എസ്.ജി.റ്റി അഭിമന്യൂ. കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ച് ഒരു മാസമായി ഡൽഹിയിൽ പരിശീലനത്തിലാണ് അഭിമന്യു.


