
ചെറുന്നിയൂരിൽ സ്കൂൾ ജീവനക്കാരനെ വീട്ടിലെ കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
കവലയൂർ ഗവൺമെന്റ് ഹൈസ്കൂളിലെ ക്ലർക്കും ചെറുന്നിയൂർ സ്വദേശിയുമായ വിപിനെയാണ് വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം ആയിരുന്നു സംഭവം.
കുടുംബവുമൊത്ത് ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് വീട്ടിൽ തിരിച്ചെത്തിയ ശേഷമായിരുന്നു സംഭവം.
NGO യൂണിയൻ അംഗവും FSETO ചെറി മേഖലാ കമ്മിറ്റി അംഗവും നാടക നടനും പൊതുപ്രവർത്തകനും ആയിരുന്നു വിപിൻ.
മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്മോർട്ടം നടപടികൾക്ക്ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.


