യൂത്ത് കോൺഗ്രസ്‌ നിരാഹാരസമരം അഞ്ചാം ദിവസത്തേക്ക്

Attingal vartha_20260126_194329_0000

കിളിമാനൂർ പാപ്പാല വാഹന അപകടത്തിലെ പോലീസ് വീഴ്ചയും ചികിത്സ പിഴവും ചൂണ്ടി കാട്ടി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ജി.ജി.ഗിരികൃഷ്ണൻ, കെഎസ്‍യു സംസ്ഥാന ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കണ്ണൻ പുല്ലയിൽ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം നാലാം ദിവസത്തിൽകെപിസിസി വൈസ് പ്രസിഡന്റ് എം.വിൻസെന്റ് എംഎൽഎ പങ്കാളിയായി.

ബന്ധുക്കളും, നാട്ടുകാരും ആരോപിക്കുന്ന മറ്റ് രണ്ട് പ്രതികളെയും അടിയന്തിരമായി അറസ്റ്റ് ചെയ്യുക.
തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ വലിയ ചികിത്സ പിഴവ് ആണ് രജിത്തിന്റെ മരണത്തില്ലേക്ക് നയിച്ചത്.മൂന്നു തവണ ചികിത്സയ്ക്ക് ചെന്നിട്ടും, എക്സ് റേ ഉൾപ്പെടെ എടുത്തിട്ടും രജിത്തിന്റെ വാരിയെലിന്റെയും നട്ടലിന്റെയും പൊട്ടൽ കണ്ടെത്താൻ മെഡിക്കൽ കോളേജ് ചികിത്സയിൽ സാധിച്ചില്ല. 15 ദിവസത്തിന് ശേഷം സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ചികിത്സാ പിഴവ് മനസിലാക്കുന്നതും അന്ന് തന്നെ രജിത്ത് മരണപെടുകയും ചെയ്തു.മുഖ്യമന്ത്രിക്ക് കുടുംബം നൽകിയ പരാതിയിൽ ഈ ചികിത്സ പിഴവും ചൂണ്ടി കാട്ടിയിട്ടും നാളിതുവരെ ആയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.ആയതിനാൽ മേൽ വിഷയങ്ങൾ സർക്കാർ അടിയന്തിരമായി പരിഹരിക്കണം,ഒപ്പം ഒന്നരയും അഞ്ചും വയസുമുള്ള വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ചിലവ് സർക്കാർ ഏറ്റെടുക്കുക, കുടുംബത്തിന് അടിയന്തര ധനസഹായം പ്രഖ്യാപിക്കുക തുടങ്ങീയ ആവശ്യങ്ങൾ ഉന്നയിച്ചു സമരം തുടരുന്നു.

ഇനിയും സർക്കാരും ഭരണകൂടവും സമരത്തിനെ വെല്ലുവിളിക്കുന്ന സമീപനവുമായി മുന്നോട്ട് പോയാൽ മന്ത്രി മാരെ വഴിയിൽ തടഞ്ഞും എംസി റോഡ് ഉപരോധവും വരും
ദിവസങ്ങളിൽ യൂത്ത് കോൺഗ്രസ്‌ സംഘടിപ്പിക്കുമെന്ന് അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!