
ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ആലംകോട് മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലംകോട് ഇന്ദിരാ പ്രിയദർശിനി സ്മൃതി മണ്ഡപത്തിൽ ദേശീയ പതാക ഉയർത്തി.
മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ അയംപള്ളി മണിയൻ പതാക ഉയർത്തി. നഗരസഭ കൗൺസിലർ എസ് എസ് ലാലി, മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അംബിരാജ, എം എച്ച് അഷ്റഫ് ആലംകോട്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എ.എം നസീർ, കെ എം ഇഖ്ബാൽ, ഹാഷിം, ജി എൻ കാവ് ഹുസൈൻ. അയമ്പള്ളി ജോയ്, കോകിത്തറ ബഷീർ തുടങ്ങിയവർ പങ്കെടുത്തു.


